#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം
Dec 21, 2024 08:03 PM | By VIPIN P V

കട്ടപ്പന: ( www.truevisionnews.com ) കട്ടപ്പനയിൽ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിലെടുത്ത കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും.

കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒമ്പത് പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ് ആണ് സംഘത്തെ നിയോഗിച്ചത്.

സാബുവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് തന്നെ കേസില്‍ നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തെളിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയുടെ ചികിൽസാർത്ഥം നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കിവിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.

സംഭവത്തിൽ സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

സാബുവിന്റെ ആത്മഹത്യയിൽ കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ആർ സജി സാബുവിനെയും ബാങ്കിനെയും കുറ്റപ്പെടുത്തി സാബുവിന്റെ ഭാര്യ രം​ഗത്തെത്തിയിരുന്നു.

കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത് എന്നും ഒന്നര വർഷമായി പ്രശ്നങ്ങൾ ഉണ്ടെന്നും മേരിക്കുട്ടി പറഞ്ഞിരുന്നു.

#Investor #commitssuicide #front #Cooperative #Bank #SpecialInvestigationTeam

Next TV

Related Stories
#arrest | റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തുക്കളുടെ ആക്രമണം; ഏഴ് പേർ പിടിയിൽ

Dec 22, 2024 12:44 PM

#arrest | റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തുക്കളുടെ ആക്രമണം; ഏഴ് പേർ പിടിയിൽ

കഴിഞ്ഞ വെള്ളിയാഴ്ച ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഇടത്തിട്ട സ്വദേശി അതുൽ പ്രകാശ് ആത്മഹത്യ...

Read More >>
#accident |  കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതിക്ക് മരിച്ചു

Dec 22, 2024 12:36 PM

#accident | കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതിക്ക് മരിച്ചു

യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

Dec 22, 2024 12:21 PM

#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

ന​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 1.26 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ്...

Read More >>
#drowned | കോളേജിൽനിന്നു 3 കി.മീ  ദൂരം,  ബാഗും ഫോണും മറ്റും കടവിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി, വെള്ളച്ചാട്ടം കാണാൻ എത്തിയത് നടന്ന്

Dec 22, 2024 12:17 PM

#drowned | കോളേജിൽനിന്നു 3 കി.മീ ദൂരം, ബാഗും ഫോണും മറ്റും കടവിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി, വെള്ളച്ചാട്ടം കാണാൻ എത്തിയത് നടന്ന്

കൊല്ലത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ അക്സ, ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതെന്നാണ്...

Read More >>
#accident | കണ്ണൂരിൽ ജീപ്പ് നിയന്ത്രണം വിട്ട് നാല് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേർക്ക് പരിക്ക്

Dec 22, 2024 12:11 PM

#accident | കണ്ണൂരിൽ ജീപ്പ് നിയന്ത്രണം വിട്ട് നാല് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേർക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന നാലു ഓട്ടോകളിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്ത് സമീപത്ത് കൂടെ നടന്നുപോവുകയായിരുന്ന കാൽനടക്കാരനും...

Read More >>
#accident |   കണ്ണൂരിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Dec 22, 2024 12:08 PM

#accident | കണ്ണൂരിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ചെറുകുന്ന് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന ബസ്സ് അഞ്ചാം പീടിക പാളയത്ത് വളപ്പ് വള്ളിതൊടിന് സമീപം വെച്ചാണ് അപകത്തിൽപ്പെട്ടത്....

Read More >>
Top Stories